ഹ​രി​ത ചെ​ക്പോ​സ്റ്റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണം
Sunday, August 25, 2024 11:27 PM IST
അടി​മാ​ലി: കൊ​ച്ചി-ധ​നു​ഷ്‌​കോടി ദേ​ശി​യ​പാ​ത​യി​ല്‍ നേ​ര്യ​മം​ഗ​ലം റാ​ണി​ക്ക​ല്ലി​നു സ​മീ​പ​വും കൂ​മ്പ​ന്‍​പാ​റ​ക്ക് സ​മീ​പ​വും സ്ഥാ​പി​ച്ചി​ട്ടു​ള്ള ഹ​രി​ത ചെ​ക്ക് പോ​സ്റ്റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഇ​നി​യും ന​ട​പ​ടി​യി​ല്ല.

ദേ​ശീയ​പാ​ത​യി​ലൂ​ടെ എ​ത്തു​ന്ന വാ​ഹ​ന​യാ​ത്രി​ക​രി​ല്‍ നി​ന്നും മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ഹ​രി​ത ചെ​ക്ക് പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​മൊ​രു​ക്കി​യ​ത്.​പ​ക്ഷേ ക്ര​മീ​ക​ര​ണ​മൊ​രു​ക്കി​യ​ത​ല്ലാ​തെ ഹ​രി​ത ചെ​ക്ക് പോ​സ്റ്റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​ല്ല.

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ര്‍​ധി​ക്കു​മ്പോ​ള്‍ പ​ല​യി​ട​ത്തും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മ​ട​ക്കം അ​ല​ക്ഷ്യ​മാ​യി നി​ക്ഷേ​പി​ച്ച് പോ​കു​ന്ന സ്ഥി​തി​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​രി​ത ചെ​ക്ക് പോ​സ്റ്റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ള്ള​ത്.​


വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ല്‍ നി​ന്ന് ത​രം​തി​രി​ച്ച് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക, മാ​ലി​ന്യ സം​സ്‌​ക​ര​ണം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ക, ഇ​തു സം​ബ​ന്ധി​ച്ച ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു പ​ദ്ധ​തികൊ​ണ്ട് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. പ​ഴ​യ മൂ​ന്നാ​റി​നു സ​മീ​പ​വും ഹ​രി​ത ചെ​ക്ക് പോ​സ്റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പ​ത്തെ​യും കൂ​മ്പ​ന്‍​പാ​റ​യി​ലെ​യും ഹ​രി​ത ചെ​ക്ക്പോ​സ്റ്റു​ക​ള്‍കൂ​ടി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി​യാ​ല്‍ മൂ​ന്നാ​ര്‍വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യ നി​ക്ഷേ​പം നി​യ​ന്ത്രി​ക്കാ​മെ​ന്നാ​ണ് വാ​ദം.