കെഎസ്ആർടിസിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് പരിക്ക്
1452280
Tuesday, September 10, 2024 10:46 PM IST
തൊടുപുഴ: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു.
മുതലക്കോടം പഴുക്കാക്കുളം പാലാക്കാരൻ ബിജു ചെറിയാനാ(57) ണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ തൊടുപുഴ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കദളിക്കാട് വിമല മാതാ പള്ളിയുടെ മുൻഭാഗത്തായിരുന്നു അപകടം.
പിരളിമറ്റം ഭാഗത്തുനിന്നു സംസ്ഥാന പാതയിലേക്കു കയറുകയായിരുന്ന സ്കൂട്ടറും തൊടുപുഴനിന്ന് തൃശൂരിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബിജുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.