യുഡിഎഫ് പഞ്ചാ. അംഗങ്ങൾ കളക്ടറേറ്റ് മാർച്ച് നടത്തി
1452284
Tuesday, September 10, 2024 10:46 PM IST
ചെറുതോണി: ത്രിതല പഞ്ചായത്ത് ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഇടുക്കി കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടുക്കുഴി അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, യുഡിഎഫ് നേതാക്കളായ പ്രഫ. എം.ജെ. ജേക്കബ്, ജോയി തോമസ്, കെ.എ. കുര്യൻ, എ.പി. ഉസ്മാൻ, ജോയി തോമസ്, എം.ജെ. കുര്യൻ, എം.കെ. പുരുഷോത്തമൻ, ജോസഫ് ജോൺ, ബെന്നി തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.