സ്വർണ-വജ്രാഭരണങ്ങളാൽ കൂറ്റൻ പൂക്കളം തീർത്ത് തൊടുപുഴ മെഗാ ജോസ്കോ ജ്വല്ലേഴ്സ്
1452287
Tuesday, September 10, 2024 10:46 PM IST
തൊടുപുഴ: ഓണ വിസ്മയം തീർക്കാനായി സ്വർണ-വജ്രാഭരണങ്ങളുടെ വന്പൻ പൂക്കളം ജോസ്കോ ജ്വല്ലേഴ്സിന്റെ നവീകരിച്ച തൊടുപുഴയിലെ മെഗാ ഷോറൂമിൽ ഇന്ന് മുതൽ പ്രദർശിപ്പിക്കുന്നു.
2.5 കോടി രൂപ വില വരുന്ന ആഭരണ പൂക്കളം ഓണത്തിന് ഗോൾഡ് ടവറിൽ പ്രദർശിപ്പിക്കുന്പോൾ മറ്റെങ്ങും കാണാത്ത വിസ്മയമായിരിക്കുമെന്ന് ജോസ്കോ ഗ്രൂപ്പ് എംടി ആൻഡ് സിഇഒയുമായ ടോണി ജോസ് അറിയിച്ചു. ആകർഷകമായ നിരവധി ആനുകൂല്യങ്ങളും സമ്മാനങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് നൽകുന്നത്. ബംപർ സമ്മാനമായി ലഭിക്കുന്നത് ബജാജ് ചേതക് ഇവി സ്കൂട്ടറാണ്. കൂടാതെ സ്വർണനാണയങ്ങൾ, ഹോം അപ്ലയൻസസ് തുടങ്ങി മറ്റനവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാം.
ആഭരണങ്ങളുടെ പണിക്കൂലിയിലും മികച്ച ഓഫറുകളാണ് ജോസ്കോ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ ട്രെൻഡി ഡയമണ്ട് ആഭരണങ്ങളുടെ മികവുറ്റ കളക്ഷനുകളും ഷോറൂമിന്റെ ഡയമണ്ട് പാലസിൽ ക്രമീകരിച്ചിട്ടുണ്ട്.