സ്നേഹവീടിന്റെ താക്കോല്‍ കൈമാറി
1452016
Monday, September 9, 2024 11:46 PM IST
അടിമാലി: സിപിഎം പള്ളിവാസല്‍ ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച് നല്കുന്ന സ്നേഹവീടിന്റെ താക്കോല്‍ദാനം അടിമാലി വട്ടയാര്‍ പന്ത്രണ്ടേക്കറില്‍ നടന്നു. ഒരു ലോക്കല്‍ കമ്മിറ്റി മേഖലയില്‍ ഒരു കുടുംബത്തിന് വീട് എന്ന പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിലെ തീരുമാനമനുസരിച്ചാണ് സിപിഎം പള്ളിവാസല്‍ ലോക്കല്‍ കമ്മിറ്റി അടിമാലി കല്ലാര്‍ വട്ടയാര്‍ പന്ത്രണ്ടേക്കറില്‍ സ്നേഹവീടൊരുക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയായിരുന്നു വീട് നിര്‍മാണത്തിനുള്ള തുക കണ്ടെത്തിയത്.
നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് നിര്‍വഹിച്ചു. അമ്പതിലധികം വീടുകള്‍ ഇതിനോടകം സിപിഎം ജില്ലയില്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. പന്ത്രണ്ടേക്കറില്‍ നടന്ന താക്കോല്‍ദാന ചടങ്ങില്‍ അഡ്വ. എ. രാജ എംഎൽഎ, കെ.വി. ശശി, ചാണ്ടി പി. അലക്സാണ്ടര്‍, വി.ജി. പ്രതീഷ്കുമാര്‍, പി.ബി. പങ്കജാഷന്, കെ.എസ്. മോഹനന്, കെ.ബി. വരദരാജന്, കെ. റിഷിരാജ്, ശോഭന ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.