വ്യാപാരി കൂട്ടായ്മ ഓണാഘോഷം നടത്തി
1452825
Thursday, September 12, 2024 11:26 PM IST
രാജാക്കാട്: മുല്ലക്കാനത്തെ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം നടത്തി. ജോസ് മുണ്ടനാട്ടിന്റെ വസതിയോട് ചേർന്ന് പ്രത്യേകം തയാറാക്കിയ ഹാളിലാണ് പരിപാടികൾ നടത്തിയത്.കൂട്ടായ്മ പ്രസിഡന്റ് ബേബി കരോട്ടുകിഴക്കേൽ അധ്യക്ഷത വഹിച്ചു. രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
രാജാക്കാട് പോലീസ് ഇൻസ്പെക്ടർ വി. വിനോദ്കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് വി.എസ്. ബിജു, വ്യാപാരി സംഘടനാ നേതാക്കളായ സജിമോൻ കോട്ടക്കൽ, സിബി കൊച്ചുവള്ളാട്ട്, വി.സി. ജോൺസൺ, അബ്ദുൾകലാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.