തസ്തിക നികത്തിയില്ല; കെപിഎസ്ടിഎ ധർണ നടത്തി
1452823
Thursday, September 12, 2024 11:26 PM IST
തൊടുപുഴ: പുതിയ അധ്യയനവർഷം ആരംഭിച്ച് ഒരു ടേം പൂർത്തിയായിട്ടും തൊടുപുഴ ഉപജില്ലാ ഓഫീസിൽ എഇഒ, സൂപ്രണ്ട് തസ്തികകൾ നികത്താൻ സർക്കാർ തയാറാകാത്തത് കടുത്ത വഞ്ചനയാണെന്ന് കെപിഎസ്ടിഎ. ഇതുമൂലം തൊടുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം തന്നെ താളം തെറ്റിയിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.
തസ്തികകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ എഇഒ ഓഫീസിനു മുന്നിൽ ധർണ നടത്തി.
സംസ്ഥാന സെക്രട്ടറി പി.എം. നാസർ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ഷിന്റോ ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജോയ് മാത്യു, സജി മാത്യു, ദീപു ജോസ്, വി.ആർ. രതീഷ്, രാജിമോൻ ഗോവിന്ദ്, ജോസഫ് മാത്യു, ലിജോ മോൻ ജോർജ്, ജിബിൻ ജോസഫ്, ജയിംസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.