സ്നേഹഭവന് ഓണക്കോടിയുമായി മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ്
1452828
Thursday, September 12, 2024 11:26 PM IST
തൊടുപുഴ: മടക്കത്താനത്തെ അസീസി സ്നേഹഭവനിൽ ഓണക്കോടിയുമായി മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ്. മഹാറാണിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്നേഹഭവനിൽ എത്തി ഓണക്കോടി കൈമാറിയത്. അശരണർക്കും ആലംബഹീനർക്കും മാനസിക ദൗർബല്യം അനുഭവിക്കുന്നവർക്കും ഒപ്പമാണ് മഹാറാണി വെഡ്ഡിംഗ് കളക്ഷൻസിന്റെ ഇത്തവണത്തെ ഓണാഘോഷം. മഹാറാണി മാനേജ്മെന്റും ജീവനക്കാരും സിനിമാ താരങ്ങളും ഒത്തുചേർന്നായിരുന്നു ഓണാഘോഷം.
താരങ്ങളായ സിജോയ് വർഗീസ്, സരയു, അന്ന കാതറീന, മഹാറാണി ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ വി.എ. റിയാസ്, വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിനെത്തി. ആഘോഷത്തോടനുബന്ധിച്ച് അന്തേവാസികൾക്ക് ഓണക്കോടിയും ഓണസദ്യയും നൽകിയാണ് മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ടീം മടങ്ങിയത്.