മൂന്നാർ: മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. മൂന്നാർ സ്വദേശി അജിത് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയതത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രണയം നടിച്ച് ഇയാൾ പെണ്‍കുട്ടിക്കു നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സയ്ക്കിടെയാണ് ലൈംഗിക അതിക്രമം പുറത്തറിയുന്നത്.