വനംവകുപ്പ് ജനങ്ങളുടെ ജീവൻ പന്താടുന്നു: ഡീൻ കുര്യാക്കോസ് എംപി
1452021
Monday, September 9, 2024 11:46 PM IST
ോഅടിമാലി: ദേശീയപാത 85 ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ മരം മുറിക്കാന്‍ വനംവകുപ്പ് തയാറാകാത്തതില്‍ വിമര്‍ശനവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. ആളുകളുടെ ജീവന്‍വച്ച് വനംവകുപ്പ് പന്താടുകയാണെന്ന് എംപി കുറ്റപ്പെടുത്തി. വനംവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട് ജനങ്ങള്‍ക്കെതിരാണെന്നും എംപി പറഞ്ഞു.
കോടതിവിധി ഉണ്ടായിട്ടും ദേശീയപാത 85 കടന്നുപോകുന്ന നേര്യമംഗലം വനമേഖലയില്‍ അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിക്കാത്തതില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടും മരങ്ങള്‍ മുറിച്ചുനീക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിച്ചില്ല. ഇതിനു പിന്നാലെ മരങ്ങള്‍ മുറിച്ചുനീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്ന നിര്‍ദേശം കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായി. എന്നിട്ടും വനംവകുപ്പ് അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്.
മരങ്ങള്‍ മുറിച്ചുനീക്കി അപകടാവസ്ഥ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തപക്ഷം ഹൈവേ സംരക്ഷണസമിതി ശക്തമായ പ്രതിഷേധ സമരത്തിന് രൂപം നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയപാത ഉപരോധവും മരം മുറിക്കല്‍ സമരവും അടക്കമുള്ള പ്രതിഷേധ രീതികളാണ് സമിതി ആലോചിക്കുന്നത്.