ആനച്ചാൽ- ആമക്കണ്ടം- മേരിലാൻഡ് റോഡ് തകർന്നു
1452821
Thursday, September 12, 2024 11:26 PM IST
അടിമാലി: ആനച്ചാല്‍-ആമക്കണ്ടം -മേരിലാൻഡ് റോഡ് അറ്റകുറ്റ ജോലികളുടെ അഭാവത്താല്‍ കാല്‍നടയാത്ര പോലും ദുസഹമാക്കുംവിധം തകര്‍ന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സമാനതകളില്ലാത്ത യാത്രാ ക്ലേശമാണ് പ്രദേശവാസികള്‍ അനുഭവിക്കുന്നത്.
ആനച്ചാല്‍ മുതല്‍ മേരിലാൻഡ് വരെയുള്ള നാല് കിലോമീറ്റർ ദൂരമുള്ള റോഡാണ് പ്രദേശവാസികള്‍ക്ക് യാത്രാദുരിതമായി കിടക്കുന്നത്. മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ് ഈ റോഡ്. ഏതൊരാവശ്യത്തിനും ഇവര്‍ക്ക് ഈ റോഡിലൂടെ ആനച്ചാല്‍ ടൗണിലെത്തണം.
എന്നാല്‍, കാല്‍നടയാത്ര പോലും അസാധ്യമായ സ്ഥിതിയിലാണ്.
സ്കൂള്‍ ബസുകളടക്കം ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തില്‍പ്പെടുന്നത് പതിവ് സംഭവങ്ങളാണ്.
ഓട്ടോ റിക്ഷകള്‍ക്കും മറ്റ് ചെറുവാഹനങ്ങള്‍ക്കും ഈ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കുന്നു. ഇതു മൂലം ഓട്ടോ - ടാക്സി വാഹനങ്ങള്‍ ഈ മേഖലയിലേക്ക് കടന്നുവരാന്‍ മടിക്കുന്നു.
പ്രായമായവരും രോഗികളുമൊക്കെ ഈ റോഡിലൂടെ കഷ്ടപ്പെട്ടാണ് യാത്ര ചെയ്യുന്നത്. നാളുകള്‍ക്ക് മുമ്പ് ചില നിര്‍മാണ ജോലികള്‍ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചതായി നാട്ടുകാര്‍ പറയുന്നു.