ടയര്‍ റീട്രേഡിംഗ് മെഷീന്റെ ബോയിലര്‍ പൊട്ടിത്തെറിച്ച് വൻനാശനഷ്ടം
1452013
Monday, September 9, 2024 11:46 PM IST
ചെറുതോണി: ടയര്‍ റീട്രേഡിംഗ് മെഷീന്റെ ബോയിലര്‍ പൊട്ടിത്തെറിച്ച് വന്‍നാശനഷ്ടം. ഇന്നലെ ഉച്ചയ്ക്ക് 12ന് തടിയമ്പാട് മഞ്ഞപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീലക്ഷ്മി ടയർ റീട്രേഡിംഗ് വര്‍ക്ക്ഷോപ്പിലാണ് അപകടം. വലിയ ശബ്ദത്തില്‍ മെഷീന് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം രണ്ടുപേര്‍ മെഷീനു സമീപമുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
ഇടുക്കിയില്‍നിന്നു ഫയര്‍ഫോഴ്സെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മെഷീന്റെ സേഫ്റ്റി വാല്‍വ് പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.
കെട്ടിടത്തിനു ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പുറവന്പറമ്പില് ശ്രീകുമാര്‍ പറഞ്ഞു.