മുല്ലപ്പെരിയാർ സമരസമതി തിരുവോണനാളിൽ ഉപവസിക്കും
1452834
Thursday, September 12, 2024 11:26 PM IST
കട്ടപ്പന: മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീക്ഷണിക്ക് ശാശ്വത പരിഹാരം ഉണ്ടക്കാണം എന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി 15ന് രാവിലെ 10 മുതൽ ഉപ്പുതറ ടൗണിൽ ഉപവാസിക്കും.
ഡോ. ജോ ജോസഫ്, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ്് മുഹമ്മദ്ദ് സക്കീർ മൗലവി,കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതി ആനിമേറ്ററും പ്രോലൈഫ് അപ്പോസ്തലറ്റ് സീറോ മലബാർ സഭയുടെ സെക്രട്ടറിയുമായ സാബു ജോസ്, കേരള വ്യാപാര വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്റ്് സണ്ണി പയ്യംപ്പളളി, മലനാട് എസ്എൻഡിപി യൂണിയനെ പ്രതിനിധീകരിച്ച് എം. എ. സുനിൽ, ഫാ. സുരേഷ് ചപ്പാത്ത്, മുഹമ്മദ് റിയാസ് മൗലവി, ഇ.ജെ. ജോസ്ഫ്, മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഷാജി പി. ജോസഫ്, ജനറൽ കൺവീനർ സിബി മുത്തുമാക്കുഴി, കൺവീനർ ജേക്കബ് പനംന്താനം, വൈസ് ചെയർമാൻ സി. എസ്. രാജേന്ദ്രൻ, ട്രഷറർ പി.ടി. ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.