കോണ്ഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി
1452570
Wednesday, September 11, 2024 11:33 PM IST
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിയുടെ നിർദേശാനുസരണം കോണ്ഗ്രസ് മണ്ഡലം കമ്മിറ്റികൾ നടത്തിയ പന്തം കൊളുത്തി പ്രകടനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യു നിർവഹിച്ചു.
പ്രകടനത്തിൽ മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, ജോയി മൈലാടി, കെ.ജി. സജിമോൻ, റഷീദ് കപ്രാട്ടിൽ, സുരേഷ് രാജു, റോബിൻ മൈലാടി, കെ.എച്ച്. ഷാജി,ടി.എൽ. അക്ബർ എന്നിവർ പ്രസംഗിച്ചു
ഉടുന്പന്നൂർ: കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനവും യോഗവും ഡിസിസി മെംബർ കെ.ആർ. സോമരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പൻ, സോമി പുളിക്കൽ, അഖിലേഷ് ദാമോദരൻ, പി.ടി. ജോസ്, ജോണി മുതലക്കുഴി, പ്രിൻസ് ജോർജ്, സിദ്ദിഖ് നെല്ലിക്കുന്ന്, അജോ ജോളി, റിജോ ജോസ്, സാബു മുത്തനാട്, ജോർജ് മേച്ചേരി. സുനിൽ ബാബു എന്നിവർ പ്രസംഗിച്ചു.
കട്ടപ്പന: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഎസ്ഐ ഗാർഡൻസിൽനിന്നു ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി സ്ക്വായറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സദസ് എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, കെപിസിസി സെക്രട്ടറി തോമസ് രാജൻ, നേതാക്കളായ ജോർജ് ജോസഫ് പടവൻ, തോമസ് മൈക്കിൾ, ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, ജോസ് ആനക്കല്ലിൽ തുടങ്ങിയവർ പ്രസംഗിച്ചു.