കട്ടപ്പന: കട്ടപ്പന കല്യാണത്തണ്ട് കയറ്റത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു. കല്യാണത്തണ്ട് സ്വദേശികളായ ഓട്ടോ യാത്രികരായ രണ്ടുപേർക്ക് നിസാര പരിക്കേറ്റു. കുത്തനെയുള്ള കയറ്റത്തിലാണ് ഓട്ടോ മറിഞ്ഞത്. കട്ടപ്പനയിൽനിന്നു യാത്രക്കാരുമായെത്തിയ ടാക്സി ഓട്ടോ കയറ്റത്തിൽ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.
കുത്തനെയുള്ള കയറ്റവും ഐറിഷ് ഓടയുടെ അഭാവവുമാണ് ഇവിടെ പതിവായി അപകടങ്ങൾക്കിടയാക്കുന്നത്.