കാർ നിർത്തിയിട്ടിരുന്ന രണ്ടു വാഹങ്ങളിലേക്ക് ഇടിച്ചു കയറി
1452014
Monday, September 9, 2024 11:46 PM IST
കട്ടപ്പന: നിയന്ത്രണം നഷ്ടമായ കാർ നിർത്തിയിട്ടിരുന്ന രണ്ടു വാഹങ്ങളിലേക്ക് ഇടിച്ചുകയറി. പള്ളിക്കവല - സ്കൂൾ കവല ബൈപാസ് റോഡിൽ സെന്റ് ജോൺസ് ആശുപത്രിക്ക് സമീപമാണ് നിർത്തിയിട്ടിരുന്ന കാറുകളിലേക്ക് നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചുകയറിയത്. സ്കൂൾ കവല ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം പാതയോരത്ത് നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കട്ടപ്പന ഇരുപതേക്കർ സ്വദേശിയുടെ വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ നെടുങ്കണ്ടം സ്വദേശിയുടെയും തൊടുപുഴ സ്വദേശിയുടെയും വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവസ്ഥലത്ത് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.