വയോജന മെഡിക്കൽ ക്യാമ്പ്
1452285
Tuesday, September 10, 2024 10:46 PM IST
രാജാക്കാട്: രാജാക്കാട് ഗ്രാമപഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്പെൻസറി, എൻഎച്ച്എം ആയുഷ് പിഎച്ച്സി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ രാജാക്കാട് ആയുർവേദ യോഗഹാളിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് നിഷ രതീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഉഷകുമാരി മോഹൻകുമാർ വാർഡുതല യോഗസെന്ററുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.ടി. കുഞ്ഞ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. രൂപ ജോർജ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. വി.എസ്. നീന, കെ.പി. സുബീഷ്, കിങ്ങിണി രാജേന്ദ്രൻ, പുഷ്പലത സോമൻ, സി.ആർ. രാജു തുടങ്ങിയവർ പ്രസംഗിച്ചു.
ആലക്കോട്: പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും, ഹോമിയോ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 മുതൽ കലയന്താനി സെന്റ് മേരീസ് മിനി പാരീഷ് ഹാളിൽ സൗജന്യ വയോജന മെഡിക്കൽ ക്യാന്പ് നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സനൂജ സുബൈർ അധ്യക്ഷത വഹിക്കും. ഡോ. പി. ജെറോം ജിയോ, ഡോ. എം. അനിത ബേബി, ഡോ. അബീസ് അലി ഹാരിസ് എന്നിവർ ക്യാന്പ് നയിക്കും. ക്യാന്പിനോടനുബന്ധിച്ച് സൗജന്യ രക്ത പരിശോധനയും ബോധവത്കരണ ക്ലാസും നടത്തും.
ചെറുതോണി: ദേശീയ ആയുഷ്മിഷനും ഉപ്പുതോട് ഗവ. ആയുർവേദ ഡിസ്പെൻസറിയും മരിയാപുരം പഞ്ചായത്തും സംയുക്തമായി വയനോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് വിമലഗിരി വിമലമാതാ ചർച്ച് പാരീഷ് ഹാളിൽ ഇന്ന് രാവിലെ 10ന് നടത്തും. വിമലഗിരി പള്ളി വികാരി ഫാ. ജയിംസ് പാറക്കടവിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് ക്യാമ്പ് സമാപിക്കും.
തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിന്റെയും കാരിക്കോട് ഗവ. ഹോമിയോ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ വയോജന മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ സുജാത ശിവൻ നായർ അധ്യക്ഷത വഹിച്ചു. ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ആർ.എസ്. ദേവി, മെഡിക്കൽ ഓഫീസർ ഡോ. വർഷ വിജയൻ, വി.പി. ജോർജ്, പഞ്ചായത്ത് മെംബർ സൂസി റോയി എന്നിവർ പ്രസംഗിച്ചു.