വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞു
1452571
Wednesday, September 11, 2024 11:33 PM IST
കട്ടപ്പന: ഇരട്ടയാർ ചക്കകാനത്തിന് സമീപം കോളജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ട്രാവലർ വാൻ അപകടത്തിൽപ്പെട്ടു. തൃശൂരിൽനിന്നു രാമക്കൽമേട്ടിലേക്ക് പോയ വാഹനമാണ് മറിഞ്ഞത്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 17 പേർ ഉണ്ടായിരുന്നു. ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വശത്തേക്ക് മറിയുകയും അവിടെനിന്നു പത്തടി താഴ്ചയുള്ള ഏലത്തോട്ടത്തിലേക്ക് വീഴുകയുമായിരുന്നു.
അപകടത്തിൽ ആർക്കും സാരമായ പരിക്കുകളില്ല. പരിക്ക് പറ്റിയവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിൽനിന്നു ക്രെയിൻ എത്തി കുഴിയിൽനിന്നു വാഹനം ഉയർത്തി. ഇതോടെ ഇരട്ടയാർ മാനാംതടം-തോളവ റോഡിൽ ആര മണിക്കൂർ ഗതാഗതം നിലച്ചു.