ഓണച്ചന്ത
1452578
Wednesday, September 11, 2024 11:33 PM IST
തൊടുപുഴ: നഗരസഭയുടെയും മുനിസിപ്പൽ കൃഷിഭവന്റെയും അഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസിനു സമീപം ഓണച്ചന്ത ആരംഭിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് പ്രഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റോസിലിന്റ് നിർവഹിച്ചു.
കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.ആർ. ചന്ദ്രബിന്ദു, നഗരസഭാ കൗണ്സിലർമാരായ സഫിയ ജബ്ബാർ, ജയലക്ഷ്മി ഗോപൻ, ഷഹ്നാ ജാഫർ, കൃഷി ഓഫീസർ ഇൻ ചാർജ് ജി.എസ്. സന്ധ്യ, സുബൈദ, ജിജി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു മുതൽ മൂന്ന് ദിവസം രാവിലെ ഒൻപതു മുതൽ ഏഴുവരെ പ്രവർത്തിക്കും.
രാജാക്കാട്: രാജാക്കാട് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണം പച്ചക്കറി സ്റ്റാൾ ഉദ്ഘാടനം നടത്തി. 14 വരെ പ്രവർത്തിക്കും. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് നിർവഹിച്ചു. ബെന്നി പാലക്കാട്ട്, സി.ആർ. രാജു, കെ.കെ. തങ്കപ്പൻ, ഷിനു, പുഷ്പലത സോമൻ, ടി.കെ. സുജിത തുടങ്ങിയവർ പ്രസംഗിച്ചു.
രാജകുമാരി: കൃഷിവകുപ്പിന്റെ ഓണ സമൃദ്ധി കർഷക ചന്ത രാജകുമാരി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. കർഷകരിൽ നിന്നടക്കം ശേഖരിച്ച 25ലധികം ഇനം പച്ചക്കറികളാണ് വിറ്റഴിക്കുന്നത്. ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് സുമ ബിജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ, ബ്ലോക്ക് പഞ്ചായത്തംഗം സിജു, പഞ്ചായത്തംഗം വർഗീസ് ആറ്റുപുറം, കൃഷി ഓഫീസർ ആർ. രജത്ത്, ബാബു പൗലോസ്, എൽദോസ്, റോയി ചാത്തനാട്ട് എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷം
പൊന്നന്താനം: ഗ്രാമീണ വായനശാലയിൽ ഗ്രന്ഥശാലാ ദിനവും ഓണാഘോഷവും 14ന് രാവിലെ ഒൻപതു മുതൽ സംഘടിപ്പിക്കും. പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ പതാക ഉയർത്തും. ഓണാഘോഷ മത്സരങ്ങളുടെ ഉദ്ഘാടനം കരിങ്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു ഷിജോ നിർവഹിക്കും.
സമാപന സമ്മേളനം കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്യും. മത്തച്ചൻ പുരയ്ക്കൽ അധ്യക്ഷത വഹിക്കും. കെ.എം. ബാബു സമ്മാനദാനം നിർവഹിക്കും.