വീടിനു സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടർ കാട്ടാന തകർത്തു
1452012
Monday, September 9, 2024 11:46 PM IST
മറയൂർ: കാന്തല്ലൂർ പെരുമലയിൽ വീടിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ ഒറ്റയാൻ തകർത്തു. പെരുമലയിൽ പള്ളത്ത് സെബാസ്റ്റ്യന്റെ സ്കൂട്ടറാണ് ഇന്നലെ രാവിലെ നാലോടെ ഒറ്റയാൻ തകർത്തത്. സംഭവമറിഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോൾ കാട്ടാന നേരേ പാഞ്ഞെടുത്തതായും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
രണ്ടു മാസത്തോളമായി കാട്ടാനകൾ തമ്പടിച്ചിരിക്കുന്നുണ്ടെങ്കിലും കൃഷിസ്ഥലങ്ങളിൽ നാശനഷ്ടം വരുത്തുന്നതല്ലാതെ മറ്റ് ആക്രമണങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസമാണ് കാട്ടാനക്കൂട്ടത്തിൽ ഒറ്റയാനായി ഇറങ്ങിയ ആന ആക്രമണം നടത്തിയത്.