പ​ടി​ക്കെ​ട്ടി​ൽ​നി​ന്നു തെ​ന്നിവീ​ണ് യു​വാ​വ്‌ മ​രി​ച്ചു
Sunday, August 25, 2024 4:22 AM IST
രാ​ജാ​ക്കാ​ട്: പ​ടി​ക്കെ​ട്ടി​ൽ​നി​ന്നു തെ​ന്നി വീ​ണ് യു​വാ​വ്‌ മ​രി​ച്ചു. രാ​ജാ​ക്കാ​ട് മ​മ്മ​ട്ടി​ക്കാ​നം കി​ഴ​ക്കേ​ക്ക​ര അ​ർ​ജു​ൻ സ​തീ​ശ​ൻ (32)ആ​ണ് മ​രി​ച്ച​ത്. രാ​ജാ​ക്കാ​ട് ടൗ​ണി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ടൗ​ണി​ൽ​ത​ന്നെ​യു​ള്ള ക​ട​മാ​ന​ത്ത് ബി​ൽ​ഡിം​ഗി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ർ​ജു​ൻ വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് മൂ​ന്നാം നി​ല​യി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്കു ക​യ​റു​ന്ന​തി​നി​ട​യി​ൽ പ​ടി​ക്കെ​ട്ടി​ൽ​നി​ന്നും കാ​ൽ​വ​ഴു​തി വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​ത്.

സ​മീ​പ​ത്തു​ള്ള ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ​ശേ​ഷം തി​രി​കെ വ​രി​ക​യാ​യി​രു​ന്നു. അ​ർ​ജു​നെ പ​ടി​ക്ക് താ​ഴെ ഒ​ന്നാം നി​ല​യി​ൽ വീ​ണ് ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ഭാ​ര്യ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രും ചേ​ർ​ന്ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ അ​ർ​ജു​നെ രാ​ജാ​ക്കാ​ട് സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ജാ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മ​മ്മ​ട്ടി​ക്കാ​ന​ത്ത് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ ആ​ഷി​ത പോ​ത്തി​ൻ​ക​ണ്ടം വാ​ഴ​ക്കാ​ല​യി​ൽ കു​ടും​ബാം​ഗം. ഏ​ക​മ​ക​ൾ കീ​ർ​ത്ത​ന പാ​ർ​വ​തി.