സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ സ്ത്രീ ​പി​ടി​യി​ൽ
Sunday, August 25, 2024 4:22 AM IST
അ​ടി​മാ​ലി: മൂ​ന്നാ​റി​ലെ സ്വ​ര്‍​ണ വ്യാ​പാ​ര ശാ​ല​യി​ല്‍​നി​ന്നും മാ​ല മോ​ഷ്ടി​ച്ച ശേ​ഷം അ​ടി​മാ​ലി​യി​ല്‍ എ​ത്തി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ്ത്രീ ​പി​ടി​യി​ലാ​യി.

ചാ​ല​ക്കു​ടി സ്വ​ദേ​ശി​നി​യും ഇ​പ്പോ​ള്‍ എ​റ​ണാ​കു​ള​ത്ത് താ​മ​സി​ച്ചു​വ​രി​ക​യും ചെ​യ്യു​ന്ന സു​ധ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാ​റി​ല്‍ എ​ത്തി​യ സു​ധ ഇ​ന്ന​ലെ ടൗ​ണി​ലെ ഒ​രു വ്യാ​പാ​ര ശാ​ല​യി​ല്‍ ആ​ഭ​ര​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​യ​റു​ക​യും മാ​ല മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

മോ​ഷ്ടി​ച്ച മാ​ല മ​റ്റൊ​രി​ട​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​തി അ​ടി​മാ​ലി​യി​ല്‍ എ​ത്തി. ടൗ​ണി​ലെ ഒ​രു സ്വ​ര്‍​ണ വ്യാ​പാ​ര​ശാ​ല​യി​ല്‍ എ​ത്തി മാ​ല വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു.


പോ​ലീ​സെ​ത്തി സു​ധ​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നും മോ​ഷ്ടി​ച്ച മാ​ല പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മൂ​ന്നാ​റി​ലെ ക​ട​യി​ല്‍ ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തി​പ്പോ​ന്ന​യു​ട​ന്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ സ്വ​ര്‍​ണ​ക്ക​ട ന​ട​ത്തി​പ്പു​കാ​ര്‍ മോ​ഷ​ണ​വി​വ​രം തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ക​ട​യു​ട​മ ന​വ മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ല്‍ ന​ല്‍​കി​യ വി​വ​ര​മാ​ണ് അ​ടി​മാ​ലി​യി​ല്‍ പ്ര​തി​യെ കു​ടു​ക്കി​യ​ത്. അ​ടി​മാ​ലി​യി​ല്‍ എ​ത്തു​മ്പോ​ള്‍ പ​ണം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ചാ​യി​രു​ന്നു സു​ധ യാ​ത്ര ചെ​യ്ത​ത്. അ​ടി​മാ​ലി പോ​ലീ​സ് തു​ട​ര്‍ ന​ട​പ​ടി​ക്കാ​യി പ്ര​തി​യെ മൂ​ന്നാ​ര്‍ പോ​ലീ​സി​ന് കൈ​മാ​റും.