മൊ​ബൈ​ൽ ഇ-​സേ​വാകേ​ന്ദ്രം ക​ട്ട​പ്പ​ന​യി​ൽ എ​ത്തി
Sunday, August 25, 2024 4:22 AM IST
ക​ട്ട​പ്പ​ന: സു​പ്രിം കോ​ട​തി​യു​ടെ മൊ​ബൈ​ൽ ഇ- ​സേ​വാ കേ​ന്ദ്രം ക​ട്ട​പ്പ​ന​യി​ൽ എ​ത്തി. മൊ​ബൈ​ൽ ഇ - ​സേ​വാ കേ​ന്ദ്രം സു​പ്രീം കോ​ട​തി​യു​ടെ ഇ-​ക​മ്മി​റ്റി സ്പോ​ൺ​സ​ർ ചെ​യ്ത പ​ദ്ധ​തി​യാ​ണ്. സാ​ധ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് കോ​ട​തി ചു​റ്റു​പാ​ടു​ക​ളി​ൽ നേ​രി​ടു​ന്ന സ​മ​യ​ന​ഷ്ട​വും ചെ​ല​വും കു​റ​യ്ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. യൂ​ണി​റ്റ് ഒ​രു മൊ​ബൈ​ൽ ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ക്കും.

കോ​ട​തി സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സ​ജ്ജീ​ക​രി​ച്ച വാ​ഹ​ന​മാ​ണ് ഇ​ത്.
ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് സേ​വ​നം ല​ഭ്യ​മാ​യ​ത്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ഗ്രൗ​ണ്ടി​ൽ എ​ത്തി​യ വാ​ഹ​നം കാ​ണു​വാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. ആ​ദ്യ ഘ​ട്ട​മാ​യി പെ​റ്റി​ക്കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്.


വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റും ഒ​രു ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫു​മാ​ണു​ള്ള​ത്. അ​ത​തു കോ​ട​തി​യി​ൽ​നി​ന്നു​ള്ള ജ​ഡ്ജി​മാ​രാ​ണ് പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​നു​ള്ളി​ൽ കം​പ്യൂ​ട്ട​റു​ക​ൾ, സ്കാ​ന​റു​ക​ൾ, പ്രി​ന്‍റ​റു​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി, എ​സി, സി​സി​ടി​വി തു​ട​ങ്ങി​യ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​ർ​ട്ട് പ്ര​ക്രി​യ​ക​ൾ, ഹി​യ​റിം​ഗു​ക​ൾ, ഡോ​ക്യൂ​മെ​ന്‍റ് ഫ​യ​ലിം​ഗു​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും പി​ന്തു​ണ​യും ഇ- ​സേ​വ കേ​ന്ദ്രം ന​ൽ​കും. ന​ഗ​ര, ഗ്രാ​മ മേ​ഖ​ല​ക​ളി​ൽ ആ​ളു​ക​ൾ​ക്ക് ഏ​ളു​പ്പ​ത്തി​ൽ അ​നു​സൃ​ത​മാ​യ സ​മ​യ​ങ്ങ​ളി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് മൊ​ബൈ​ൽ ഇ- ​സേ​വാ കേ​ന്ദ്രം ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.