യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ
Sunday, August 25, 2024 4:22 AM IST
വ​ണ്ണ​പ്പു​റം: ബാ​റി​ന്‍റെ തു​റ​സാ​യ ഏ​രി​യാ​യി​ൽ മ​ദ്യ​പി​ച്ച് ഉ​ച്ച​ത്തി​ൽ അ​സ​ഭ്യം പ​റ​യു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത സ​മീ​പ​വാ​സി​യെ മ​ർ​ദി​ച്ച കേ​സി​ൽ അ​ന്പ​ല​പ്പ​ടി കു​വൈ​റ്റ് കോ​ള​നി കാ​നാ​പ്പ​റ​ന്പി​ൽ നി​സാ​റി​നെ (കു​ട്ടി മോ​ട്ടോ​ർ-45) കാ​ളി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ബാ​റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പ​ഴേ​രി​യി​ൽ അ​ജാ​സി(38)​നെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വ​ണ്ണ​പ്പു​റം അ​ന്പ​ല​പ്പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റി​ൽ​നി​ന്നു​ള്ള ബ​ഹ​ളം സ​മീ​പ​ത്തു​ള്ള പ​രി​സ​ര വാ​സി​ക​ൾ​ക്ക് ശ​ല്യ​മാ​യ​തോ​ടെ ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം.


സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കാ​ളി​യാ​ർ എ​സ്ഐ​മാ​രാ​യ അ​ന​സ്, ഷം​സു​ദീ​ൻ, സി​പി​ഒ ദീ​ക്ഷി​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യാ​യ നി​സാ​ർ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 18-ൽ​പ​രം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.