മു​ട്ടം കോ​ട​തി സ​ന്ദ​ർ​ശി​ച്ച് കു​ട്ടി​പ്പോ​ലീ​സു​കാ​ർ
Sunday, August 25, 2024 4:22 AM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​സ്പി​സി പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ മു​ട്ട​ത്തു​ള്ള ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സീ​നി​യ​ർ ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി​യും സി​വി​ൽ ജ​ഡ്ജി​യു​മാ​യ അ​ര​വി​ന്ദ് ബി. ​ഇ​ട​യോ​ടി, തൊ​ടു​പു​ഴ സ​ബ് ജ​ഡ്ജി ദേ​വ​ൻ കെ. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

ജീ​വി​ത നൈ​പു​ണ്യം, മാ​ലി​ന്യ​സം​സ്ക​ര​ണം, നി​യ​മ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കേ​ഡ​റ്റ്ക​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കി. കോ​ട​തി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച് വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ നേ​രി​ട്ട് കാ​ണു​വാ​നും അ​ഭി​ഭാ​ഷ​ക​രോ​ട് സം​ശ​യ​ങ്ങ​ൾ ആ​രാ​യു​വാ​നു​മു​ള്ള അ​വ​സ​രം കേ​ഡ​റ്റു​ക​ൾ​ക്ക് ല​ഭി​ച്ചു.


ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ ഡോ. ​റെ​ക്സി ടോം, ​അ​ധ്യാ​പ​ക​ൻ സെ​ൽ​ജോ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.