നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞു
Friday, August 23, 2024 11:08 PM IST
മു​ട്ടം: നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കൈ​ത്തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. മു​ട്ടം ഇ​ട​പ്പ​ള്ളി ല​യ​ണ്‍​സ് ക്ല​ബി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. എ​തി​ർ ദി​ശ​യി​ൽ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ലു​ള്ള കു​ഴി​യി​ലേ​ക്കു വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു.

ലോ​റി പൂ​ർ​ണ​മാ​യും തോ​ട്ടി​ലേ​ക്ക് മ​റി​യു​മെ​ന്ന സ്ഥി​തി വ​ന്ന​തോ​ടെ ലോ​റി​യി​ലെ പാ​റ​പ്പൊ​ടി തോ​ട്ടി​ലേ​ക്കുത​ന്നെ നി​ക്ഷേ​പി​ച്ചു. പി​ന്നീ​ട് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ലോ​റി ക​ര​യ്ക്കുക​യ​റ്റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​വി​ടെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ റോ​ഡ​രി​കി​ൽ ചെ​റു​തും വ​ലു​തു​മാ​യ കു​ഴി​ക​ൾ ഉ​ണ്ടെ​ന്നും ഇ​വ നി​ക​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.