കൊ​ച്ചി-ധ​നു​ഷ്‌​കോടി ദേ​ശീ​യ​പാ​ത​യു​ടെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു
Friday, August 23, 2024 11:08 PM IST
അ​ടി​മാ​ലി: മ​ഴ ക​ന​ത്ത​തോ​ടെ നി​ര്‍​ത്തി വ​ച്ചി​രു​ന്ന കൊ​ച്ചി-ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. മ​ഴ ക​ന​ത്ത് പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി രൂ​പം കൊ​ണ്ട​തോ​ടെ​യാ​യി​രു​ന്നു നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യ​ത്. കൊ​ച്ചി മു​ത​ല്‍ മൂ​ന്നാ​ര്‍ വ​രെ 125 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 910 കോ​ടി രൂ​പ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ 110 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​വും വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി.

ദേ​ശീ​യ​പാ​ത​യു​ടെ ന​വീ​ക​ര​ണം മൂ​ന്നാ​റി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്കും ക​രു​ത്താ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നേ​ര്യ​മം​ഗ​ല​ത്ത് പു​തി​യ പാ​ല​വും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

അ​ഞ്ചു സ്പാ​നു​ക​ളി​ലാ​യി 42.80 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ 13 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.