വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ ഒ​രു​ക്കി അ​ധ്യാ​പി​ക ലി​ൻ​സി
Friday, August 23, 2024 11:08 PM IST
ക​ട്ട​പ്പ​ന: മു​രി​ക്കാ​ട്ടു​കു​ടി ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ര​ണ്ടു ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പ്രൈ​മ​റി വി​ഭാ​ഗം അ​ദ്ധ്യാ​പി​ക ലി​ൻ​സി ജോ​ർ​ജ്. ഗ​വ​ണ്‍​മെ​ന്‍റി​ൽ നി​ന്നോ മ​റ്റ് ഇ​ത​ര ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നോ സ​ഹാ​യം ല​ഭി​ക്കാ​ത്ത​തോ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തോ ആ​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ടീ​ച്ച​ർ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട് നി​ർ​മി​ക്കു​ന്ന​ത്. ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വീ​ടു​ക​ളി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​രു​ടെ ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി​യ​ത്.

വ​ലി​യ കാ​റ്റോ തു​ട​ർ​ച്ച​യാ​യു​ള്ള മ​ഴ​യോ വ​ന്നാ​ൽ നി​ലംപൊ​ത്തു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ര​ണ്ടു വീ​ടു​ക​ളും. സ്കൂ​ൾ സോ​ഷ്യ​ൽ സ​ർ​വീ​സ് സ്കീം ​അം​ഗ​ങ്ങ​ളും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും സ്കൂ​ൾ പി​ടി​എ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യ​വു​മാ​യു​ണ്ട്.


ഇ​തി​നോ​ട​കം ടീ​ച്ച​ർ ആ​റു വീ​ടു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​മി​ച്ച് ന​ൽ​കി​യി​രു​ന്നു. പു​തി​യ വീ​ടു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​ക്കാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്ത് അം​ഗം ത​ങ്ക​മ​ണി സു​രേ​ന്ദ്ര​ൻ, ലി​നു ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് മ​റ്റ​പ്പി​ള്ളി, പ്രി​ൻ​സി​പ്പ​ൽ കെ.എ​ൽ. സു​രേ​ഷ്കൃ​ഷ്ണ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് ഷി​നു മാ​നു​വ​ൽ, അ​ധ്യാ​പ​ക​രാ​യ ടി.​സി. വി​ജി, കെ. ​ആ​ർ. ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.