പൂ​പ്പാ​റ​യി​ൽ വീ​ട് ക​ത്തി ന​ശി​ച്ചു
Friday, August 23, 2024 11:08 PM IST
രാ​ജാ​ക്കാ​ട്:​ പൂ​പ്പാ​റ​യി​ൽ വീ​ട് ക​ത്തി ന​ശി​ച്ചു. പൂ​പ്പാ​റ തെ​യി​ല​ചെ​രു​വ്‌ പു​ഞ്ച​ക്ക​ര​യി​ൽ ഷി​ജു​വി​ന്‍റെ വീ​ടാ​ണ് ന​ശി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് വീ​ടി​നു തീ ​പി​ടി​ച്ച​ത്. ഷി​ജു​വും കു​ടും​ബ​വും ജോ​ലി​ക്ക് പോ​യി​രു​ന്ന​തി​നാ​ൽ തീ ​പ​ട​ർ​ന്ന​ത് അ​റി​യാ​ൻ വൈ​കി. വീ​ട്ടി​ൽനി​ന്നു പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ വാ​സി​ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. പ്ര​ദേ​ശ​വാ​സി​ക​ൾ ഗ്യാ​സ് സി​ല​ണ്ട​ർ, ഇ​ല​ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം പു​റ​ത്ത് എ​ത്തി​ച്ച​ത് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ച്ചു.​ ഓ​ടു മേ​ഞ്ഞ വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.​ തീ പ​ട​രു​വാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്‌​ത​മ​ല്ല ഷോ​ർ​ട്ട് സ​ർ​ക്ക്യു​ട്ട്‌ ആ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.