ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, August 23, 2024 11:08 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി ഇ​നിമു​ത​ൽ സ​ന്പൂ​ർ​ണ സൗ​രോ​ർ​ജ വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കും. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ പ്ലാ​ന്‍റ് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. 270 കി​ലോ വാ​ട്ട് പ​വ​ർ ഉ​ത്്പാ​ദി​പ്പി​ക്കു​ന്ന സോ​ളാ​ർ പാ​ന​ലു​ക​ൾ ഹോ​സ്പി​റ്റ​ലി​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ൽ സോ​ൾ പ​വ​ർ സൊ​ല്യൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ആ​ണ് സി​സ്റ്റം സ്ഥാ​പി​ച്ച​ത്.

ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ​യാ​ണ് ചെ​ല​വു വ​ന്ന​ത്. പ​ക​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യുതി​യി​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു ശേ​ഷ​മു​ള്ള വൈ​ദ്യു​തി കെ​എ​സ്ഇ​ബി യു​ടെ ഓ​ൺ ഗ്രി​ഡി​ലേ​ക്ക് ന​ൽ​കും. രാ​ത്രി ആ​വ​ശ്യ​മാ​യി വ​രു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി​യി​ൽ നി​ന്ന് വാ​ങ്ങും. താ​രി​ഫ് നി​ര​ക്ക​നു​സ​രി​ച്ച് അ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ ചാ​ർ​ജ് ആ​ശു​പ​ത്രി കെ​എ​സ്ഇ​ബിയി​ൽ അ​ട​യ്ക്കും.


ഇ​പ്പോ​ൾ ആ​ശു​പ​ത്രി വൈ​ദു​തി ചാ​ർ​ജ് ഇ​ന​ത്തി​ൽ കെ​എ​സ്ഇ​ബി​യി​ൽ ഓ​രോ മാ​സ​വും അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന തു​ക​യി​ൽ വ​ലി​യൊ​രു ഭാ​ഗം സോ​ളാ​ർ പാ​ന​ൽ സ്‌​ഥാ​പി​ച്ച​തോ​ടെ ലാ​ഭി​ക്കാ​നാ​വു​മെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ബൈ​ജു വാ​ലു​പ​റ​മ്പി​ൽ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ബൈ​ജു വാ​ലു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ടോ​ണി മാ​ത്യു, എ​ൽ​സോ​ൾ പ​വ​ർ സൊ​ല്യൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി​ൻ​സ് മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് യൂ​ണി​റ്റി​ന്‍റെ സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി ജ​ന​റ​ൽ മാ​നേ​ജ​ർ ജേ​ക്ക​ബ് കോ​ര, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ജി​ജോ വ​ർ​ഗീ​സ്, ജോ​സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.