കി​ട​ത്തി ചി​കി​ത്സ​യ്ക്ക് കൂ​ടു​ത​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ വേ​ണം: ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സ്ോ.
Friday, August 23, 2024 11:08 PM IST
ചെ​റു​തോ​ണി: കി​ട​ത്തി ചി​കി​ത്സ​യ്ക്ക് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ വേ​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഗ​വ.​ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സ്ോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ ദേ​വി​കു​ളം, പീ​രു​മേ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ കി​ട​ത്തി ചി​കി​ത്സ​യ്ക്ക് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ നി​ല​വി​ലി​ല്ല. ശ​ന്പ​ള ക​മ്മീ​ഷ​ൻ ശു​പാ​ർ​ശ ചെ​യ്ത ശ​ന്പ​ള​തു​ല്യ​ത ഉ​റ​പ്പു വ​രു​ത്തു​ക, ക​രി​യ​ർ അ​ഡ്വാ​ൻ​സ്മെ​ന്‍റ് ന​ട​പ്പി​ലാ​ക്കു​ക, സ്ഥ​ലം മാ​റ്റ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.

ചെ​റു​തോ​ണി​യി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഘ്നേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജോ​ർ​ജ് മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​കെ.​ ജീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. കൃ​ഷ്ണ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. വി.​ജെ. സെ​ബി, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​വി.​എ​സ്. നീ​ന, ജി​ല്ലാ ട്ര​ഷ​റ​ർ ഡോ. ​ആ​ദ​ർ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച പാ​റേ​മാ​വ് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ആ​ർ. സു​രേ​ഷി​നെ​യും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​ജ്വല-2024 പു​ര​സ്കാ​രം ല​ഭി​ച്ച ഡോ. ​വി. കെ.​ര​ഹി​നയെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ശാ​സ്ത്ര പ​ഠ​ന ക്ലാ​സി​ന് ഡോ. ​ജി​നേ​ഷ് ജെ. ​മേ​നോ​ൻ നേ​തൃ​ത്വം ന​ല്കി.


പു​തി​യ ഭാ​ര​ഭാ​ഹി​ക​ളാ​യി ഡോ. ​കെ.​കെ.​ജീ​ന (പ്ര​സി​ഡ​ന്‍റ്), ഡോ. അ​ഖി​ൽ സി. ​സു​രേ​ഷ്, ഡോ. ​വി.​കെ.​ ര​ഹി​ന (വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ), ഡോ. ​സൗ​മി​നി സോ​മ​നാ​ഥ് (സെ​ക്ര​ട്ട​റി), ഡോ. ​രാ​ഖി രാ​ജ് , ഡോ. ​സു​ധീ​ഷ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ഡോ. കെ.​പി. ആ​ന​ന്ദ് (ട്ര​ഷ​റ​ർ), ഡോ. ​ബി​പി​ന മേ​രി വ​ർ​ഗീ​സ് (വ​നി​ത ചെ​യ​ർ​പേ​ഴ്സ​ണ്‍), ഡോ. വി​ജി​ത ആ​ർ. കു​റു​പ്പ് (വ​നി​ത ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.