ത​ദ്ദേ​ശ അ​ദാ​ല​ത്ത് 30ന്: 25 ​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ സ​മ​ർ​പ്പി​ക്കാം
Thursday, August 22, 2024 11:48 PM IST
ചെ​റു​തോ​ണി:​ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ലാം 100 ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വും എ​ക്സൈ​സും പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​വും വ​കു​പ്പ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 30ന് ​ജി​ല്ലാത​ല ത​ദ്ദേ​ശ അ​ദാ​ല​ത്ത് ന​ട​ത്തു​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ചെ​റു​തോ​ണി ടൗ​ൺഹാ​ളി​ലാ​ണ് അ​ദാ​ല​ത്ത് ന​ട​ത്ത​പ്പെ​ടു​ക. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​തും എ​ന്നാ​ൽ, സ​മ​യപ​രി​ധി​ക്ക​കം സേ​വ​നം ല​ഭി​ക്കാ​ത്ത​തു​മാ​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രാ​തി​ക​ൾ, വ​കു​പ്പ് മ​ന്ത്രി​ക്ക് ല​ഭി​ച്ച നി​വേ​ദ​ന​ങ്ങ​ൾ, സ്ഥി​രം അ​ദാ​ല​ത്ത് സ​മി​തി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഓ​ഫീ​സു​ക​ൾ, ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ തീ​ർ​പ്പാ​കാ​തെ അ​വ​ശേ​ഷി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളു​മാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക.

ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് കം​പ്ലീ​ഷ​ൻ, ക്ര​മ​വ​ത്കര​ണം, വ്യാ​പാ​ര വാ​ണി​ജ്യ വ്യ​വ​സാ​യ സേ​വ​ന ലൈ​സ​ൻ​സു​ക​ൾ, സി​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ, ഗു​ണ​ഭോ​ക്തൃ പ​ദ്ധ​തി​ക​ൾ, പ​ദ്ധ​തിനി​ർ​വ​ഹ​ണം, സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ, മാ​ലി​ന്യസം​സ്ക​ര​ണം, പൊ​തുസൗ​ക​ര്യ​ങ്ങ​ൾ, ആ​സ്തി മാ​നേ​ജ്മെ​ന്‍റ്, സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത, കൂ​ടാ​തെ മ​ന്ത്രി നി​ർ​ദേ​ശി​ക്കു​ന്ന അ​ധി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ൾ നി​ര​സി​ച്ച പ​രാ​തി​ക​ളും ന​വ​കേ​ര​ള​സ​ദ​സി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.


30 ന് ​രാ​വി​ലെ എ​ട്ടി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 9.30ന് ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. 10.30 മു​ത​ൽ വ​കു​പ്പ് മ​ന്ത്രി പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

അ​ദാ​ല​ത്ത് ദി​വ​സം സ​മ​ർ​പ്പി​ക്കു​ന്ന പ​രാ​തി​ക​ൾ വെ​ള്ള പേ​പ്പ​റി​ൽ ത​യാ​റാ​ക്കി ന​ൽ​കി​യാ​ൽ മ​തി​യാ​കും. പ​രാ​തി​ക​ളി​ൽ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ർ അ​ഡ്ര​സും ഫോ​ൺ ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.