കോ​മ​ൺ​വെ​ൽ​ത്ത് ഫെ​ൻ​സിം​ഗ് മെ​ഡ​ൽ ജേ​താ​വി​നു സ്വീ​ക​ര​ണം ന​ൽ​കി
Thursday, August 22, 2024 11:48 PM IST
രാ​ജാ​ക്കാ​ട്: ന്യൂ​സി​ല​ൻ​ഡി​ൽ ന​ട​ന്ന കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഫെ​ൻ​സിം​ഗ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കുവേ​ണ്ടി വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യ രാ​ജാ​ക്കാ​ട് എ​ൻആ​ർ സി​റ്റി വ​ട​ക്കേ​ൽ നി​വേ​ദ്യ എ​ൽ. നാ​യ​ർ​ക്ക് രാ​ജാ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ​യും കാ​യി​ക​താ​ര​ത്തി​ന്‍റെ സ​മ​യ പ​രി​മി​തി​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്.

മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ മ​ത്സ​ര​ത്തി​ന് പോ​കു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്കു വേ​ണ്ട സാ​മ്പ​ത്തി​ക സ​ഹാ​യ​മോ സാ​ങ്കേ​തി​ക സ​ഹാ​യ​മോ ന​ൽ​കു​ന്ന​തി​ന് കേ​ന്ദ്ര - സം​സ്ഥാ​ന കാ​യി​ക വി​ഭാ​ഗം വേ​ണ്ട പ​രി​ഗ​ണ​ന ന​ൽ​കു​ന്നി​ല്ലെ​ന്നും ഇ​വ​രോ​ടൊ​പ്പം പ​ഞ്ചാ​ബി​ൽ നി​ന്നു മ​ത്സ​രി​ച്ച കോ​ട്ട​യം​കാ​രി​യാ​യ കാ​യി​ക താ​ര​ത്തി​ന് പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ വ​ൻ സ്വീ​ക​ര​ണ​വും കാ​ഷ് അ​വാ​ർ​ഡു​ക​ളു​മാ​ണ് ന​ൽ​കി​യ​തെ​ന്നും നി​വേ​ദ്യ​യു​ടെ പി​താ​വ് ല​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.


ച​ട​ങ്ങി​ൽ രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് നി​ഷ ര​തീ​ഷ്, നി​വേ​ദ്യ​യെ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ച് ഫ​ല​ക​വും സ​മ്മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ.​സി. സു​ജി​ത്കു​മാ​ർ, അ​ക്കൗ​ണ്ട​ന്‍റ് പി.​എം. യൂ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബെ​ന്നി പാ​ല​ക്കാ​ട്ട്, ബി​ജി സ​ന്തോ​ഷ്, പു​ഷ്പ​ല​ത സോ​മ​ൻ, സി.​ആ​ർ. രാ​ജു, വി​ൻ​സു തോ​മ​സ്, മി​നി ബേ​ബി, വീ​ണ അ​നൂ​പ്, ടി.​കെ. സു​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.