ക​ർ​ഷ​ക ദി​ന​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി കു​ട്ടി​ക്ക​ർ​ഷ​ക​ൻ
Thursday, August 22, 2024 11:48 PM IST
രാ​ജ​കു​മാ​രി: ക​ർ​ഷ​കദി​ന​ത്തി​ൽ രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ട്ടി​ക്ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വാ​യ വ​സു​ദേ​വ് ത​ന്‍റെ സ​ഹ​പാ​ഠി​ക​ൾ​ക്ക് അ​ധ്യാ​പ​ക​നാ​യി. രാ​ജ​കു​മാ​രി ഹോ​ളി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ വ​സു​ദേ​വാ​ണ് സ​ഹ​പാ​ഠി​ക​ൾ​ക്ക് കാ​ർ​ഷി​ക പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി​യ​ത്.

ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ മ​ഴ​മ​റ കൃ​ഷി​യും അ​നു​വ​ർ​ത്തി​ച്ചു​വ​രു​ന്ന വി​വി​ധ ജ​ല​സേ​ച​ന കീ​ട​നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളും സ​ഹ​പാ​ഠി​ക​ൾ​ക്കാ​യി വ​സു​ദേ​വ് വി​വ​രി​ച്ചു. വ​സു​ദേ​വ​ിന് കൂ​ട്ടാ​യി അ​ധ്യാ​പ​ക​രാ​യ പി​താ​വ് സു​ഭാ​ഷും അ​മ്മ ല​തി​ക​യും കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി. പ​ച്ച​ക്ക​റി കൃ​ഷി​യോ​ടൊ​പ്പം നാ​ട​ൻ ഇ​ന​ത്തി​ൽ​പെ​ട്ട പ​ശു​ക്ക​ളെ​യും കോ​ഴി​ക​ളെ​യും പ​രി​പാ​ലി​ക്കു​ന്ന​തി​ലും തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ലും വ​സു​ദേ​വി​ന്‍റെ കൈ​യെ​ത്തു​ന്നു​ണ്ട്.


ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ അ​യ​ൽ വീ​ടു​ക​ളി​ൽ വി​ത​ര​ണം ന​ട​ത്തു​ന്ന​തും വ​സു​ദേ​വും സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ്. ല​ഭി​ച്ച ക​ർ​ഷ​ക അ​വാ​ർ​ഡ് തു​ക വ​യ​നാ​ട്ടി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി സം​ഭാ​വ​ന ന​ൽ​കി സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യും വ​സു​ദേ​വ് തെ​ളി​യി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ റെ​ന്നി തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ പ്രി​ൻ​സ് ജോ​സ​ഫ്,ആ​ന്‍റോ ജോ​സ​ഫ്, ഉ​ഷ ജോ​സ​ഫ്, ലീ​ന, സോ​ണി​യ ജോ​ബ്, സി​സ്റ്റ​ർ ടെ​സ് ലി​ൻ എ​സ്.​എ​ച്ച് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.