ചി​റ്റീ​ന്തി​ൽ വി​രി​യു​ന്ന​ത് ചൂ​ൽ ഉ​ത്പന്നം; പ​രി​ശീ​ല​ന​വു​മാ​യി എ​ച്ച്ഡി​എ​സ്
Thursday, August 22, 2024 11:48 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ കു​ടി​ക​ളു​ടെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത ല​ക്ഷ്യ​മി​ട്ട് വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി ഇ​ടു​ക്കി രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദി​വാ​സി​ക​ൾ​ക്ക് ചി​റ്റീ​ന്ത് ചൂ​ൽ നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

സൊ​സൈ​റ്റി ന​ട​പ്പാ​ക്കു​ന്ന എ​ൽ​ഇ​ഡി​പി​യു​ടെ ഭാ​ഗ​മാ​യി മ​റ​യൂ​രി​ൽ ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ത്തു കു​ടി​ക​ളി​ലെ 90-ഓ​ളം ആ​ദി​വാ​സി സ്ത്രീ​ക​ൾ​ക്ക് ചി​റ്റീ​ന്ത് ചൂ​ൽ നി​ർ​മാ​ണ​ത്തി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കി. ഇ​തി​നാ​യി ര​ണ്ടു ക്യാ​ന്പു​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.


മൂ​ന്നു മാ​സം മു​ന്പ് ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ര​ണ്ടാം ഘ​ട്ട പ​രി​ശീ​ല​നം. ഹി​ൽ​റേ​ഞ്ച് ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

ട്രൈ​ബ​ൽ​സി​നാ​യി രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന ഗി​രി​ജ്യോ​തി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി അ​ഞ്ചു​നാ​ട് പ്രൊ​ഡ​ക്ട​സ് എ​ന്ന ബ്രാ​ൻ​ഡി​ൽ മാ​ർ​ക്ക​റ്റ് ചെ​യ്യു​ന്ന മൂ​ല്യവ​ർ​ധി​ത ഉ​ത്പന്ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​വ​ർ നി​ർ​മി​ക്കു​ന്ന ചൂ​ലു​ക​ൾ വി​റ്റ​ഴി​ക്കു​മെ​ന്ന് എ​ച്ച്ഡി​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ അ​റി​യി​ച്ചു.