മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ ക​മ്മീഷ​ൻ ചെ​യ്യ​ണമെന്ന്
Wednesday, August 21, 2024 11:30 PM IST
ഉപ്പു​ത​റ: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ ക​മ്മീഷ​ൻ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​പ്പു​ത​റ​യി​ൽ ഏ​ക​ദി​ന ഉ​പ​വാ​സസ​മ​രം സം​ഘ​ടി​പ്പി​ച്ചു. ​മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഏ​തു നി​മി​ഷ​വും പൊ​ട്ടാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും പു​തി​യ ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ല്ല​പ്പെ​രി​യാ​ർ അ​ട​ക്കം കേ​ര​ള​ത്തി​ന്‍റെ നാ​ലു ഡാ​മു​ക​ൾ ത​മി​ഴ്നാ​ടി​ന്‍റേ​താ​ണെ​ന്ന് ര​ജി​സ്റ്റ​റി​ൽ തി​രു​ത്തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പു​തി​യ ഡാം ​നി​ർ​മി​ക്കു​മെ​ന്നു പ​റ​യാ​ൻ സ​ർ​ക്കാ​രി​ന് ഭ​യ​മാ​ണെ​ന്നും പി. ​സി. തോ​മ​സ് കു​റ്റ​പ്പെ​ടു​ത്തി.

മു​മ്പ് റോ​ഷി അ​ഗ​സ്റ്റ്യ​നും ത​ങ്ങ​ളും ഒ​രു​മി​ച്ച് മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ പ​ദ​യാ​ത്ര ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് നാ​ട്ടി​ൽ ഭീ​തി പ​ര​ത്തു​ക​യാ​ണെ​ന്നാ​ണ്. മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽപോ​ലും മു​ല്ല​പ്പെ​രി​യാ​ർ പൊ​ട്ടി​യാ​ൽ ആ​ളു​ക​ളെ എ​വി​ടേ​ക്ക് മാ​റ്റിപ്പാ​ർ​പ്പി​ക്കും എ​ന്ന​താ​ണ് ച​ർ​ച്ച ചെ​യ്ത​ത്.


മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ഇ​ടു​ക്കി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തു​മെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. ഇ​തി​നി​ട​യി​ലു​ള്ള ജ​ന​ങ്ങ​ളെപ്പ​റ്റി സം​സാ​രി​ക്കു​ന്നി​ല്ലെ​ന്ന് പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.ജെ. ജേ​ക്ക​ബ് പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ തോ​മ​സ് പെ​രു​മ​ന, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, എം. ​മോ​നി​ച്ച​ൻ, സാ​ബു വേ​ങ്ങ​വേ​ലി​ൽ, എ.​ജെ. കു​ര്യ​ൻ, അ​ഡ്വ. ഷൈ​ൻ വ​ട​ക്കേ​ക്ക​ര, ബി​നു ജോ​ൺ, വ​ർ​ഗീ​സ് സ​ക്ക​റി​യ, ജോ​യി കു​ട​ക്ക​ച്ചി​റ, ഫി​ലി​പ്പ് മ​ല​യ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ്പുത​റ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച മു​ല്ല​പ്പെ​രി​യാ​ർ ഏ​ക​ദി​ന ഉ​പ​വാ​സം പി.സി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.