ഡോ​ക്ട​ർ​ക്കെ​തി​രേ അ​തി​ക്ര​മം: ഹോ​ളി​ഫാ​മി​ലി​യി​ലെ ന​ഴ്സു​മാ​ർ പ്ര​തി​ഷേ​ധി​ച്ചു
Wednesday, August 21, 2024 11:30 PM IST
തൊ​ടു​പു​ഴ: രാ​ജ്യ​ത്ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കുനേ​രേ ന​ട​ക്കു​ന്ന അ​ക്ര​മസം​ഭ​വ​ങ്ങ​ളി​ൽ മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​ർ​ച്ച് ഫോ​ർ വ​യ​ല​ൻ​സ് എ​ഗൈ​ൻ​സ്റ്റ് ഹെ​ൽ​ത്ത് കെ​യ​ർ വ​ർ​ക്കേ​ഴ്സ് എ​ന്ന ലേ​ബ​ലി​ൽ പ്ര​തി​ഷേ​ധസ​മ​രം സം​ഘ​ടി​പ്പി​ച്ചു.

തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ദി​യ സോ​ജ​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​വ​ണി ശ​ശി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജ​യ​ൻ ജയിം​സ്, എ​സ്എ​ൻ​എ യൂ​ണി​റ്റ് അ​ഡ്വൈ​സ​ർ റോ​സി​ലി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ചു​വ​ന്ന മ​ഷി​യി​ൽ കൈ​പ്പാ​ടു​ക​ൾ പ​തി​പ്പി​ച്ച് പോ​സ്റ്റ​ർ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു.


ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.