ആ​ദി​വാ​സി - ദ​ളി​ത് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ഭാ​ഗി​കം
Wednesday, August 21, 2024 11:30 PM IST
തൊ​ടു​പു​ഴ: എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തെ ജാ​തി അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഭ​ജി​ച്ച് ക്രീ​മി​ലെ​യ​ർ ന​ട​പ്പാ​ക്കാ​നു​ള്ള സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തി​രേ വി​വി​ധ ആ​ദി​വാ​സി ദ​ളി​ത് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ഭാ​ഗി​കം. ഊ​രു​കൂ​ട്ട ഏ​കോ​പ​നസ​മി​തി, ഗോ​ത്ര​മ​ഹാ​സ​ഭ, മ​ല​അ​ര​യ സം​ര​ക്ഷ​ണ​സ​മി​തി, എം​സി​എ​ഫ്, വി​ടു​ത​ലൈ ചി​രി​തൈ​ഗ​ൾ ക​ക്ഷി, ദ​ളി​ത് സാം​സ്കാ​രി​ക​സ​ഭ, കേ​ര​ള സാം​ബ​വ സൊ​സൈ​റ്റി, കേ​ര​ള ഉ​ള്ളാ​ട ന​വോ​ത്ഥാ​ന സ​ഭ എ​ന്നീ സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നംചെ​യ്ത ഹ​ർ​ത്താ​ലി​ന് കൂ​ടു​ത​ൽ ആ​ദി​വാ​സി, ദ​ളി​ത് സം​ഘ​ട​ന​ക​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

തൊ​ടു​പു​ഴ​യി​ൽ ഹ​ർ​ത്താ​ൽ ഭാ​ഗി​ക​മാ​യി​രു​ന്നു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ എ​ന്നി​വ ത​ട​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു. വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ൽ പ​കു​തി​യോ​ളം മാ​ത്ര​മാ​ണ് അ​ട​ഞ്ഞു കി​ട​ന്ന​ത്. കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും ഏ​താ​നും സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ടാ​ക്സി, ഓ​ട്ടോ​ക​ളും നി​ര​ത്തി​ലി​റ​ങ്ങി.


ക​ട്ട​പ്പ​ന​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ തു​റ​ന്ന ഏ​താ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​വും ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ അ​ട​പ്പി​ച്ചു. ചി​ല വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ നേ​ര​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ടി​മാ​ലി​യി​ലും വാ​ഹ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ഓ​ടു​ക​യും വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. ഹൈ​റേ​ഞ്ചി​ലെ മ​റ്റ് ടൗ​ണു​ക​ളി​ലും ഹ​ർ​ത്താ​ൽ കാ​ര്യ​മാ​യ പ്ര​തി​ക​ര​ണം ഉ​ള​വാ​ക്കി​യി​ല്ല. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം പ​തി​വു പോ​ലെ പ്ര​വ​ർ​ത്തി​ച്ചു. പൊ​തുഗ​താഗ​ത​വും ത​ട​സ​മി​ല്ലാ​തെ ന​ട​ന്നു.