ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി മേ​ൽ​ക്കൂ​ര സൗ​രോ​ർ​ജ പ്ലാ​ന്‍റാ​യി
Wednesday, August 21, 2024 11:30 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണ്‍​ഗ്രി​ഡ് സൗ​രോ​ർ​ജ പ്ലാ​ന്‍റ് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​താ​യി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ബൈ​ജു വാ​ലു​പ​റ​ന്പി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 270 കി​ലോ വാ​ട്ട് പ​വ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സോ​ളാ​ർ പാ​ന​ലു​ക​ളാ​ണ് ഹോ​സ്പി​റ്റ​ലി​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ൽ സോ​ൾ പ​വ​ർ സൊ​ലൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ഒ​ന്ന​ര കോ​ടി​യാ​ളം രൂ​പ മു​ട​ക്കു​വ​രു​ന്ന പ​ദ്ധ​തി സ്ഥാ​പി​ച്ച​ത്.

പ​ക​ൽ സ​മ​യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദു​തി​യി​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ വൈ​ദ്യു​തി മു​ഴു​വ​ൻ സോ​ളാ​ർ പ്ലാ​ന്‍റി​ൽ​നി​ന്നു ല​ഭി​ക്കും. അ​ധി​കം വ​രു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി​യു​ടെ ഓ​ണ്‍ ഗ്രി​ഡി​ലേ​ക്കു ന​ൽ​കും. രാ​ത്രി ആ​വ​ശ്യ​മാ​യി വ​രു​ന്ന വൈ​ദു​തി മു​ഴു​വ​ൻ കെ​എ​സ്ഇ​ബി​യി​ൽ​നി​ന്നു വാ​ങ്ങും. ഇ​പ്പോ​ൾ ആ​ശു​പ​ത്രി വൈ​ദു​തി ചാ​ർ​ജ് ഇ​ന​ത്തി​ൽ കെ​എ​സ്ഇ​ബി​യി​ൽ ഓ​രോ മാ​സ​വും അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന തു​ക​യി​ൽ വ​ലി​യൊ​രു ഭാ​ഗം സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ച​തോ​ടെ ലാ​ഭി​ക്കാ​നാ​വു​മെ​ന്നു ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി സ്ഥാ​പ​ക​ൻ ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു ഹോ​സ്പി​റ്റ​ലി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ക എ​ന്ന​ത്. ആ ​സ്വ​പ്ന​വും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​ക്കാ​നാ​യി. ഹോ​സ്പി​റ്റ​ല​ർ സ​ന്യാ​സ​സ​ഭ ലോ​ക​വ്യാ​പ​ക​മാ​യി അ​വ​രു​ടെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും സോ​ളാ​ർ വൈ​ദ്യു​ത പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും സോ​ളാ​ർ വൈ​ദ്യു​ത പ​ദ്ധ​തി പ്ര​വ​ർ​ത്തി​ക​മാ​ക്കി​യ​ത്.


നാ​ളെ 2.30ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ബൈ​ജു വാ​ലു​പ​റ​ന്പി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ടോ​ണി മാ​ത്യു, ഏ​ൽ സോ​ൾ പ​വ​ർ സൊ​ല്യൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി​ൻ​സ് മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് യൂ​ണി​റ്റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ നി​ർ​വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​ശു​പ​ത്രി ജ​ന​റ​ൽ മാ​നേ​ജ​ർ ജേ​ക്ക​ബ് കോ​ര, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ജി​ജോ വ​ർ​ഗീ​സ്, ജോ​സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.