മ​ല​ങ്ക​ര ഹ​ബ്ബി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ കു​ഴി നി​ക​ത്തി
Tuesday, August 20, 2024 11:36 PM IST
മു​ട്ടം: മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ കു​ഴി താ​ത്കാ​ലി​ക​മാ​യി നി​ക​ത്തി. ടൂ​റി​സം ഹ​ബ്ബി​ലെ ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ഴി​ക​ൾ നി​ക​ത്തി​യ​ത്.

മെ​യി​ൻ റോ​ഡി​ൽനി​ന്ന് ഹ​ബ്ബി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ക​വാ​ട​ത്തി​ലാ​ണ് റോ​ഡി​ലെ മെ​റ്റ​ലും ടാ​റിം​ഗും ഇ​ള​കി വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​ത്.

മ​ഴ​പെ​യ്ത​തി​നെത്തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും നി​റ​ഞ്ഞ് പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യാ​യി​രു​ന്നു. ടൂ​റി​സം ഹ​ബ്ബ് കൂ​ടാ​തെ, റൈ​ഫി​ൾ ക്ല​ബ്, എം​വി​ഐ​പി ഓ​ഫീ​സു​ക​ൾ, എം​വി​ഐ​പി ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യും ഇ​താ​ണ്.


ടൂ​റി​സം ഹ​ബ്ബി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ നി​ത്യ​വും നൂ​റുക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തുവ​ഴി ക​ട​ന്നുപോ​കു​ന്ന​ത്.

കു​ഴി​ക​ൾമൂ​ലം ഇ​രുവ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നുപോ​കാ​ൻ ക​ഴി​യാ​തെ ഏ​റെസ​മ​യം റോ​ഡി​ൽ കു​രു​ങ്ങു​ന്ന​തും പ​തി​വ് സം​ഭ​വ​ങ്ങ​ളാ​യി​രു​ന്നു.

ഇ​തേത്തു​ട​ർ​ന്നാ​ണ് ഹ​ബ്ബി​ലെ ജീ​വ​ന​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങി കു​ഴി നി​ക​ത്തി​യ​ത്.