ലോ​ക സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ചേ​റ്റു​കു​ഴി സ്വ​ദേ​ശി​നി​യും
Tuesday, August 20, 2024 11:36 PM IST
തൊ​ടു​പു​ഴ: ഇ​ന്നു മു​ത​ൽ 25 വ​രെ ചൈ​ന​യി​ലെ ലു​വോ യാം​ഗി​ൽ ന​ട​ക്കു​ന്ന ലോ​ക ജൂ​ണി​യ​ർ ട്രാ​ക്ക് സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ലാ സൈ​ക്ലിം​ഗ് താ​രം അ​ന​ക്സി​യാ മ​രി​യ തോ​മ​സ് മ​ത്സ​രി​ക്കും.

ചേ​റ്റു​കു​ഴി സ്വ​ദേ​ശി​നി​യാ​യ അ​ന​ക്സി​യ ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ടീം ​സ്പ്രി​ന്‍റി​ലും, വ്യ​ക്തി​ഗ​ത ടൈം ​ട്ര​യ​ലി​ലുമാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ദേ​ശീ​യ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ഒ​ട്ടേ​റെ മെ​ഡ​ലു​ക​ൾ നേ​ടി​യ അ​ന​ക്സി​യ തി​രു​വ​ന​ന്ത​പു​രം മാ​ധ​വവി​ലാ​സം മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്‌ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം സാ​യി​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന അ​ന​ക്സി​യ ചേ​റ്റു​കു​ഴി പാ​റ​ക്ക​ൽ ജി​നോ ഉ​മ്മ​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​രി അ​ക്സ ദേ​ശീ​യ സൈ​ക്ലിം​ഗ് താ​ര​മാ​ണ്.