അ​ടി​മാ​ലി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​രത്ത് കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും; യാത്രക്കാർ ദുരിതത്തിൽ
Tuesday, August 20, 2024 11:36 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്രക്കാ​ര്‍​ക്കും പ്ര​തി​സ​ന്ധി​യാ​കു​ന്നു. ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി നി​ല​നി​ല്‍​ക്കു​ന്ന​താ​ണ്. മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ ആ​ളു​ക​ളു​ടെ ദു​രി​ത​വും വ​ര്‍​ധി​ച്ചു.

ബ​സു​ക​ള്‍ ക​യ​റിയിറ​ങ്ങു​ന്ന സ്റ്റാ​ന്‍​ഡി​ന് ന​ടു​വി​ല്‍ വ​ലി​യൊ​രു കു​ഴി രൂ​പം കൊ​ണ്ടി​ട്ടു​ണ്ട്.​ ബ​സ് സ്റ്റാ​ന്‍​ഡ് റോ​ഡി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ങ്ങ​ളി​ലും കു​ഴി​ക​ളാ​ണ്. മ​ഴ പെ​യ്ത​തോ​ടെ കു​ഴി​ക​ളി​ലാ​കെ വെ​ള്ള​ക്കെ​ട്ടു​ക​ളാ​ണ്. ഈ ​മ​ലി​ന ജ​ല​ത്തി​ല്‍ ച​വി​ട്ടി വേ​ണം വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കമുള്ളവർ യാ​ത്ര ചെ​യ്യാ​ന്‍.

വാ​ഹ​ന​ങ്ങ​ള്‍ പോ​കു​മ്പോ​ള്‍ കു​ഴി​ക​ളി​ല്‍നി​ന്നും വെ​ള്ളം യാത്രക്കാരുടെ ശ​രീ​ര​ത്ത് തെ​റി​ക്കു​ന്ന​തും നിത്യസംഭവമാണ്.