സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​ന, തി​മി​ര ശ​സ്ത്ര​ക്രി​യാ ക്യാ​മ്പ് 24ന്
Tuesday, August 20, 2024 11:36 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം റോ​ട്ട​റി കാ​ര്‍​ഡ​മം സി​റ്റി ക്ല​ബി​ന്‍റെ​യും ഇ​ട​പ്പ​ള്ളി ഐ ​ഫൗ​ണ്ടേ​ഷ​ന്‍ സൂ​പ്പ​ര്‍ സ്‌​പെ​ഷാലി​റ്റി ആ​ശു​പ​ത്രി​യു​ടെ​യും ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്തിന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ 24ന് ​സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​ന, തി​മി​ര ശ​സ്ത്ര​ക്രി​യാ ക്യാ​മ്പ് ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഐ ​ഫൗ​ണ്ടേ​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ നേ​ത്ര​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ചി​കി​ത്സ നി​ശ്ച​യി​ക്കും. തി​മ​ിര ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ചെ​യ്തു​ന​ല്‍​കും. ഇ​വ​രു​ടെ യാ​ത്രാ​ച്ചെ​ല​വ്, ഭ​ക്ഷ​ണം, താ​മ​സം എ​ന്നി​വ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. മ​റ്റു നേ​ത്ര​രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് ക്യാ​മ്പ് മു​ഖേ​ന തു​ട​ര്‍​ചികി​ത്സ​യി​ല്‍ ഇ​ള​വും ല​ഭി​ക്കും.


ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് താ​ക്കോ​ല്‍​ദ്വാ​ര തി​മി​ര ശ​സ്ത്ര​ക്രി​യ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ല​ഭ്യ​മാ​ക്കും. സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​കു​ന്ന​വ​ര്‍ റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

24ന് ​രാ​വി​ലെ 10ന് ​ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ജി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ക്ല​ബ് പ്ര​സി​ഡന്‍റ് പി.​ജി. നി​ജേ​ഷ്, സെ​ക്ര​ട്ട​റി അ​മ​ല്‍ തോ​മ​സ്, ക​മ്യൂ​ണി​റ്റി സ​ര്‍​വീ​സ് ചെ​യ​ര്‍​മാ​ന്‍ ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​പി. പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ഫോ​ണ്‍: 9747122334, 9447315790, 9961484004.