അ​വി​ർ​ഭ​വ് എ​ത്തി, ആ​വേ​ശ​മാ​യി വി​ല്ലേ​ജ് സ്കൂ​ളി​ന്‍റെ സം​ഗീ​ത​സ​ദ​സ്
Monday, August 19, 2024 11:21 PM IST
തൊ​ടു​പു​ഴ: വി​ല്ലേ​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന്‍റെ സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ടു​ക്ക​ണ്ടം ഐ​എം​എ ഹാ​ളി​ൽ ന​ട​ത്തി​യ സം​ഗീ​ത​സ​ദ​സ് വേ​റി​ട്ട​അ​നു​ഭ​വ​മാ​യി. ച​ട​ങ്ങി​ൽ സോ​ണി ടി​വി സൂ​പ്പ​ർ​സ്റ്റാ​ർ അ​വി​ർ​ഭ​വ് വേ​ദി​യി​ലെ​ത്തി​യ​തോ​ടെ സ​ദ​സ് ആ​വേ​ശ​ഭ​രി​ത​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന ആഭി​മു​ഖ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കി​യും മ​നോ​ഹ​ര ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചും ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ക​നാ​യി എ​ത്തി​യ അ​വി​ർ​ഭ​വ് കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി. യോ​ഗ​ത്തി​ൽ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​വി​ർ​ഭ​വി​ന് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

സ്റ്റോ​റി ടെ​ല്ലിം​ഗ് മാ​തൃ​ക​യി​ൽ നാ​ടോ​ടി ക​ഥ​ക​ളു​ടെ സ​ങ്ക​ര​ത്തി​ൽ തീ​ർ​ത്ത മ്യൂ​സി​ക്ക​ൽ കോ​ണ്‍​സ​ർ​ട് അ​വ​ത​രി​പ്പി​ച്ച് വി​ല്ലേ​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ളും ശ്ര​ദ്ധനേ​ടി. 78 വി​ദ്യാ​ർ​ഥി​ക​ൾ സം​ഗീ​ത​സ​ദ​സി​ൽ അ​ണി​നി​ര​ന്നു. പാ​ഠ്യ വി​ഷ​യ​ങ്ങ​ളി​ലെ​ന്ന പോ​ലെ കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി വ്യ​ത്യ​സ്ത​വും പു​തു​മ​യു​ള്ള​തു​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. സ്കൂ​ൾ മാ​നേ​ജ​ർ ആ​ർ.​കെ.​ദാ​സ് മ​ല​യാ​റ്റി​ൽ, പ്രി​ൻ​സി​പ്പ​ൽ സ​ക്ക​റി​യാ​സ് ജേ​ക്ക​ബ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.