അ​ഞ്ചു​നാ​ട്ടി​ല്‍ വ​ന്യ​മൃ​ഗശ​ല്യം: മ​റ​യൂ​ര്‍ ഡിഎ​ഫ്ഒ ​ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Monday, August 19, 2024 11:21 PM IST
മ​റ​യൂ​ര്‍:​ മ​റ​യൂ​ര്‍, കാ​ന്ത​ല്ലൂ​ര്‍ മേ​ഖ​ല​യി​ല്‍ വ​ന്യ​മൃ​ഗശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക സം​ഘം, ക​ര്‍​ഷ​കത്തൊഴി​ലാ​ളി യൂ​ണി​യ​ന്‍, സിഐടിയു എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ​യൂ​ർ ഡി​എ​ഫ്ഒ ​ഓ​ഫീ​സി​ലേ​ക്കു മാ​ര്‍​ച്ച് ന​ട​ത്തി. മ​റ​യൂ​രി​ലും കാ​ന്ത​ല്ലൂ​രി​ലു​മാ​യു​ള്ള ഹെ​ക്ട​ര്‍ ക​ണ്‍​ക്കി​ന് ഓ​ണ​ക്കാ​ല കൃ​ഷി​യാ​ണ് കാ​ട്ടാ​ന​ക​ള്‍ ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി കാ​ന്ത​ല്ലൂ​രി​ലെ കൃ​ഷി​യി​ട​ങ്ങളില്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ഇ​തേ​വ​രെ കാ​ടി​നു​ള്ളി​ലേ​ക്കു തു​ര​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​നുപു​റ​മേ കാ​ട്ടു​പോ​ത്ത്, മാ​ന്‍, മ​യി​ല്‍, കാ​ട്ടു​പ​ന്നി​ക​ള്‍ എ​ന്നി​വ​യു​ടെ ശ​ല്യം കാ​ര​ണം നി​ര​വ​ധി ക​ര്‍​ഷ​ക​രാ​ണ് കൃ​ഷി ത​ന്നെ പൂ​ര്‍​ണ​മാ​യും ഉ​പേ​ക്ഷി​ച്ചി​രു​ന്ന​ത്.

ഓ​ണ​ക്കാ​ല​ത്ത് ട​ണ്‍ക​ണ​ക്കി​നു പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന മേ​ഖ​ല​യാ​ണ് മ​റ​യൂ​ര്‍, കാ​ന്ത​ല്ലൂ​ര്‍, വ​ട്ട​വ​ട മേ​ഖ​ല. വ​ന്യ​മൃ​ഗശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ത്പാ​ദ​നം നാ​ലി​ലൊന്നാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വ​നാ​തി​ര്‍​ത്തി​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കൂ​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ തു​ക അ​നു​വ​ദി​ക്കു​ക​യും നി​ര്‍​ദേശം ന​ല്‍​കു​ക​യും ചെ​യ്തെ​ങ്കി​ലും ഇ​തേവ​രെ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ത്ത​തി​നാലാണ് ‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ആം​ഭി​ച്ച​ത്. മ​റ​യൂ​ര്‍ ഡിഎ​ഫ്ഒ ​ഓ​ഫീ​സി​ലേ​ക്കു ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് അ​ഡ്വ. എ. ​രാ​ജ എം​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.


ക​ര്‍​ഷ​ക സം​ഘം ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​സ്. നാ​ഗ​യ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സിഐടിയു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ല​ക്ഷ​്മ​ണ​ന്‍, സിപിഎം ​മ​റ​യൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി എ.​എ​സ്. ശ്രീ​നി​വാ​സ​ന്‍, ഫോ​റ​സ്റ്റ് വാ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യ​ഗം ജെ​യിം​സ് മാ​ത്യു, കാ​ന്ത​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.ടി. ത​ങ്ക​ച്ച​ന്‍, കെഎ​സ്കെടിയു ​ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. ച​ന്ദ്ര​ന്‍, സിപിഎം ​കാ​ന്ത​ല്ലൂ​ര്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ന്‍, സിഐടിയു ജി​ല്ലാ​ ക​മ്മി​റ്റി​യ​ഗം എ​സ്. മ​ണി​ക​ണ്ഠ​ന്‍, സിപിഎം ​ടൗ​ണ്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. അ​ണ്ണാ​ദു​രൈ, എ​സ്. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.