ചെരുവിൽപ്പടിയിൽ പു​തി​യ പാ​ലം തു​റ​ന്നു
Monday, August 19, 2024 11:21 PM IST
ക​ട്ട​പ്പ​ന: കൊ​ച്ചു​തോ​വാ​ള നോ​ർ​ത്ത് -ചെ​രു​വി​ൽ​പ്പ​ടി നി​വാ​സി​ക​ളു​ടെ യാ​ത്രാക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി. ന​ഗ​ര​സ​ഭാ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട കൊ​ച്ചു​തോ​വാ​ള നോ​ർ​ത്ത് -ചെ​രു​വി​ൽ​പ്പ​ടി മേ​ഖ​ല​യി​ലെ ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ യാ​ത്രാ ദു​രി​ത​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​യ​ത്. മേ​ഖ​ല​യി​ലെ തോ​ടി​ന് കു​റു​കെ പാ​ലം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​യ​ൽ​വാ​സി​യാ​യ തോ​ണ​ക്ക​ര സ​ണ്ണി​യു​ടെ പു​ര​യി​ട​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ദു​ര​വ​സ്ഥ ചൂ​ണ്ടി​ക്കാ​ണി​ച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലം നി​ർ​മി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​ത്.


അ​ഞ്ചു​ല​ക്ഷം രൂ​പ ന​ൽ​കി സ​മീ​പ​വാ​സി​യു​ടെ സ്ഥ​ലം വാ​ങ്ങി​യ​ശേ​ഷം ന​ഗ​ര​സ​ഭ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു നാ​ലു ല​ക്ഷം രൂ​പ​യും മെ​യി​ന്‍റ​ന​ൻ​സ് ഫ​ണ്ടി​ൽ​നി​ന്നു ര​ണ്ട​ര ല​ക്ഷം രൂ​പ​യും മു​ട​ക്കി​യാ​ണ് ഇ​വി​ടെ പാ​ലം നി​ർ​മി​ച്ച​ത്. ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചെ​യ​ർ​മാ​ൻ സി​ബി പാ​റ​പ്പാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബീ​നാ ടോ​മി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും പാ​ത കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​നാ​യി ആ​റു​ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ടി​ക്സ​ൺ പ​ന​ക്ക​ച്ചി​റ, ബി​ജി​ത്ത് ചെ​രുവി​ൽ, ബി​ജു ചെ​രു​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.