ഏ​റു​മ്പ​ടം-ചീ​ന്ത​ലാ​ർ റോ​ഡ​രി​കി​ൽ മാ​ലി​ന്യക്കൂന്പാരം
Sunday, July 7, 2024 3:32 AM IST
ഉ​പ്പു​ത​റ:​ ഏ​റു​മ്പ​ടം-ചീ​ന്ത​ലാ​ർ റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. ചീ​ന്ത​ലാ​ർ പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടുവ​ന്ന് മാ​ലി​ന്യം റോ​ഡ​രി​കി​ൽ ത​ള്ളു​ന്ന​ത്.

ഇ​തി​നു സ​മീ​പ​ത്തെ ല​യ​ങ്ങ​ളി​ൽ നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണി​ത്. വീ​ടു​ക​ളി​ൽനി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി, മ​ത്സ്യ-മാം​സ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് റോ​ഡ​രി​കി​ൽ ത​ള്ളി​യി​രി​ക്കു​ന്ന​ത്.


ഇ​വ ചീ​ഞ്ഞ​ളി​ഞ്ഞ​തോ​ടെ കൊ​തു​കിന്‍റെ​യും തെ​രു​വു നാ​യ്ക്ക​ളുടെയും ശ​ല്യ​വും രൂ​ക്ഷ​മാ​യി. ദു​ർ​ഗ​ന്ധ​വും വ​മി​ക്കു​ന്നു​ണ്ട്. നാ​ട്ടു​കാ​ർ സാം​ക്ര​മീ​കരോ​ഗ ഭീ​ഷ​ണി​യി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.