സാന്ത്വനം പദ്ധതി: ഉച്ചഭക്ഷണ വിതരണം 1001 ദിവസം
1458361
Wednesday, October 2, 2024 6:54 AM IST
തൊടുപുഴ: ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാന്ത്വനം "വിശക്കരുതാരും' സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചതിന്റെ 1001 ദിവസം പൂർത്തിയായതുമായി ബന്ധപ്പെട്ട് ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിൽ ഉച്ചഭക്ഷണ വിതരണം നടന്നു. ഇടുക്കി മെഡിക്കൽ കോളജിൽ നടന്ന ജില്ലാതല ഭക്ഷണ വിതരണ പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ അധ്യക്ഷത വഹിച്ചു.
തൊടുപുഴ സ്നേഹാലയത്തിൽ നടന്ന ഭക്ഷണവിതരണം സംസ്ഥാന കമ്മിറ്റി അംഗം കെ.വി. സാജൻ ഉദ്ഘാടനം ചെയ്തു. അടിമാലി താലൂക്ക് ആശുപത്രിയിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീറും നെടുങ്കണ്ടം ആകാശപറവയിൽ സംസ്ഥാന കൗണ്‍സിൽ അംഗം എസ്. സുകുമാരനും പീരുമേട് താലൂക്ക് ആശുപത്രിയിൽ നടന്ന ഭക്ഷണവിതരണം ജില്ല ട്രഷറർ പി.ടി. ഉണ്ണിയും ഉദ്ഘാടനം ചെയ്തു. ജീവനക്കാരിൽനിന്ന് ഭക്ഷണപ്പൊതികൾ സമാഹരിച്ച് വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചാണ് സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിച്ചത്.