വയോജനദിനത്തിൽ കാരുണ്യസ്പർശവുമായി ഹോളി ക്വീൻസ് വിദ്യാർഥികൾ
1458356
Wednesday, October 2, 2024 6:54 AM IST
രാജകുമാരി: രാജകുമാരി ഹോളി ക്വീൻസ് യുപി സ്കൂൾ വിദ്യാർഥികൾ സ്കൂളിൽ നടത്തിവരുന്ന സ്നേഹപൂർവം പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിന്നു ശേഖരിച്ച ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും കുരുവിളസിറ്റി ഗുഡ് സമരിറ്റൻ ആശ്രമത്തിൽ എത്തിച്ചുനൽകി മാതൃകയായി.
സ്കൂളിൽ അഞ്ച് ഘട്ടങ്ങളിലായി നടത്തിവരുന്ന സ്നേഹപൂർവം പദ്ധതിക്ക് പൊതുജനങ്ങളും മാനേജ്മെന്റ്, പിടിഎ പ്രതിനിധികളും പിന്തുണ നൽകുന്നുണ്ട്. ഹെഡ്മാസ്റ്റർ റെന്നി തോമസ്, അസി. മാനേജർ ഫാ. ജെഫിൻ, പിടിഎ പ്രസിഡന്റ്് മനോജ്, എംപി ടിഎ പ്രതിനിധി രഞ്ജിനി സുരേഷ്, അധ്യാപക പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവർ ആശ്രമം സന്ദർശിച്ചു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.