വന്യജീവി വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
1458358
Wednesday, October 2, 2024 6:54 AM IST
കുമളി: വന്യജീവി വാരാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കുമളി പെരിയാർ കടുവാ സങ്കേതത്തിൽ നടക്കും. പൊതുസമ്മേളനം രാവിലെ 11ന് കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാകും. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ പ്രമോദ് നാരായണ്‍, കെ.യു. ജെനീഷ് കുമാർ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ, പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഗംഗാസിംഗ് തുടങ്ങിയവർ പ്രസംഗിക്കും.
കൃഷി വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനും കൃഷിവിളകൾ സംരക്ഷിക്കുന്നതിനുമായി പെരിയാർ ഈസ്റ്റ് ഡിവിഷനിൽ നടപ്പാക്കുന്ന പരിപാടികളുടെ ഉദ്ഘാടനം വള്ളക്കടവ് വനപർവം ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും.